Prabhakaran A.K (3 Books listed here)Rtd. TeacherAreeckal, 1000 Acre, Adimali | |
1944 ആഗസ്ത് 13 ന് കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമത്തിൽ അരീക്കൽ വീട്ടിൽ കുഞ്ഞുകോച്ച് - പാർവ്വതി ദമ്പതികളുടെ മകനായി ജനനം. മേലുകാവ് സി.എം.എസ് ഹൈസ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം. അടിമാലി ഗവ: സ്‌കൂളിൽ യു.പി സ്‌കൂൾ പഠനവും, വെള്ളത്തൂവൽ ഗവ: സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. 1963 ല്‍ അദ്ധ്യാപകനായി ശെല്ല്യാമ്പാറ എസ്. എന്‍.വി യു.പി സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. 1964-66 ല്‍ ടി.ടി.സി പഠനം ഗവ: ബി.ടി.എസ് ഏറ്റുമാനൂരില്‍. 1966ല്‍ വീണ്ടും ശെല്ല്യാമ്പാറ സ്കൂളില്‍ അദ്ധ്യാപകനായി തുടര്‍ന്നു. 1975ല്‍ അദ്ധ്യാപകനായി തന്നെ പി.എസ്.സി നിയമനം. 1980ല്‍ ബി.എ ഡിഗ്രിയും 1982ല്‍ ബി.എഡ് ഡിഗ്രിയുമെടുത്തു. 1984 മുതല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായി. അദ്ധ്യാപക പരിശീലകനായും, 1991 കാലത്ത് നടന്ന സമ്പൂർണ്ണ സാക്ഷരത, ജനകീയാസൂത്രണ പരിപാടികളില്‍ റിസോഴ്‌സ് പേഴ്സണായും പ്രവർത്തിച്ചു. കെ.എ.പി.ടി യൂണിയൻ, കെ.പി.ടി.യു, കെ.ജി.പി.ടി.എ, കെ.ജി.ടി.എ, കെ.എസ്.ടി.എ തുടങ്ങിയ പുരോഗമന അധ്യാപക സംഘടനകളില്‍ ജില്ലാതല പ്രവർത്തകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. ഡി.പി.ഇ.പി. അദ്ധ്യാപക പരിശീലന പരിപാടിയിൽ സംസ്ഥാനതല പരിശീലകനായിരുന്നു. ഓൾ ഇന്ത്യ അവാർഡി ടീച്ചെർസ് ഫെഡറേഷന്റെ 1996 ലെ ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചിട്ടുണ്ട്. 2000 മാർച്ച് 31 ന് സർവ്വീസിൽ നിന്നും വിരമിച്ചു. തുടർന്ന് 2 വർഷക്കാലം തോക്കുപാറ ശ്രീനാരായണഗുരു ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന്റെ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2017 മുതൽ സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ എന്ന വയോജന സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റാണ്. ഭാര്യ : പി.ആർ. രാധാമണി (late) , റിട്ട. ഹെഡ്മിസ്ട്രസ്സ് മക്കള്‍ : നിറ്റീഷ, നിഷ പ്രഭ, നവ്യ പ്രഭ. മരുമക്കള്‍ : സന്ധ്യ, ഡോ.അരുണ്‍ദാസ്, രാജേഷ് എ.ആര്‍ വിലാസം : അരീക്കല്‍ വീട്, ആയിരമേക്കര്‍, അടിമാലി, ഇടുക്കി - 685561. ഫോണ്‍ : +91 8547 872 734, +91 8547 322 940 | |
Books of Prabhakaran A.K listed here |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software