ഷെവലിയർ ഹൌസിലെ കോറോണ രാത്രി
Books | Malayalam | Novel
Sunday Circle Publishers | Paperback
യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലുമൊക്കെ കൊറോണ മഹാമാരി മനുഷ്യന് ആശങ്കയും സങ്കീർണതയും വിതയ്ക്കുന്ന കാലം. 2020 മാർച്ച് 20 വെള്ളിയാഴ്ച്ച വൈകുന്നേരം. കൊച്ചിയിലെ ഷെവലിയർ ഹൗസിൽ വിവാഹത്തിന്റെ തലേന്നു മധുരംവയ്‌പ്പ് ചടങ്ങ് നടക്കുകയാണ്. ആ വലിയ കുടുംബത്തിലെ അംഗങ്ങൾ വിദേശങ്ങളിൽ നിന്ന് എത്തിയിട്ടുണ്ട്. ഉറ്റവരും ഒത്തുകൂടിയിരിക്കുന്നു. വിവാഹ പിറ്റേന്ന് ഞായറാഴ്ച ഇന്ത്യയിൽ ജനതാ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം ഒരു മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുമ്പോലെ ഷെവലിയർ ഹൗസ് ഒരു പ്രതീകമായി മാറുന്നു . എല്ലാവിധ മനുഷ്യാവസ്ഥകളും വികാരവിക്ഷോഭങ്ങളും വിഭ്രാന്തിയും ഒത്തൊരുമയും സന്തോഷവും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രകടമാവുന്നു. മനുഷ്യരാശിക്ക് മുന്നിൽ കൊറോണ എന്ന ദുരന്തത്തിന്റെയും മധുരംവയ്പ്പ് എന്ന പ്രത്യാശയുടെയും ദ്വന്ദ്വരൂപം ഒരു വിചിന്തനത്തിന് വേദിയൊരുക്കുന്നു. ഷെവലിയർ ഹൗസിലെ സ്ത്രീകളിലൂടെ മൂന്നു മണിക്കൂർ കടന്നു പോകുമ്പോൾ മനുഷ്യബന്ധങ്ങളിലെ മിഥ്യയും യഥാർഥ്യവും വേർതിരിച്ചറിയുന്നു. ലോകത്തിന്റെ പ്രഹസനങ്ങളെ നർമ്മരസത്തിൽ പ്രതിപാദിക്കുന്നു.
About the author | |
Sabu Sankar Books of Sabu Sankar listed here |
കൊറോണ കാലത്തെ കല്യാണം
മലയാള കഥാ -നോവൽ സാഹിത്യം മരവിപ്പിന്റെ സ്ഥിതിയിലാണെന്ന് ചിലർ നിരീക്ഷിക്കുന്നു.
കാലത്തിന്റെ മാറ്റവും സാമൂഹിക രംഗത്തെ വിപരീത ദിശയിലേക്കുള്ള ചലനങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ല. കേരളത്തിന്റെ സവിശേഷമായ വൈവിദ്ധ്യങ്ങൾ കഥാ-നോവൽ സാഹിത്യത്തെയും പ്രമേയത്തെയും സ്വാധീനിച്ചിരുന്ന കാലമുണ്ടായിരുന്നു.
വർത്തമാനകാലത്ത്...
രചനയുടെ സുഗന്ധം വായനയുടെ ആനന്ദം
നമ്മുടെ കലാ-സാഹിത്യരംഗങ്ങളിൽ സജീവസാന്നിദ്ധ്യമാണ് ശ്രീ സാബു ശങ്കർ. വേറിട്ടവഴികളിലൂടെ ഒറ്റയ്ക്കു യാത്രചെയ്യുന്ന സഞ്ചാരി. ആ മൗലികതയുടെ സ്പർശം പുതിയ സൃഷ്ടിയിൽ ശക്തവും സുന്ദരവുമായിരിക്കുന്നു. മനുഷ്യരാശിയെ പിടിച്ചുലച്ച കോവിഡ് പത്തൊമ്പത് എന്ന കൊറോണ വൈറസ്ബാധ. അതിന്റെ പ്രത്യാഘാതങ്ങൾ പല തലങ്ങളിൽ അനുഭവവേദ്യമായി. കഴിഞ്ഞ...
ഓർത്തുവയ്ക്കാൻ ഒരു മധുരംവയ്പ്
കൊറോണയെ ആസ്പദമാക്കി താൻ നോവലെഴുതാൻ പോകുന്നില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് ലൈഫ് ഓഫ് പി (Life of Pi) എന്ന നോവലിലൂടെ പ്രശസ്തനായ കനേഡിയൻ നോവലിസ്റ്റ് യാൻ മാർട്ടൽ (Yan Martel) ഒരു ഫെയ്‌സ്ബുക്ക് ലൈവ് പരിപാടിയിൽ പ്രഖ്യാപിച്ചതോർക്കുന്നു. അദ്ദേഹം പറഞ്ഞ ന്യായം, കൊറോണ എല്ലാവരും അനുഭവിക്കുന്നതാകയാൽ, വ്യത്യസ്തമായ...
പ്രപഞ്ചം ഒരു മഞ്ഞുതുള്ളിയിൽ
അനുനിമിഷം സംഭവിക്കുന്നതും സാർവ്വദേശീയമായി അതിവേഗം സ്വീകരിക്കപ്പെടുന്നതുമായ ചലനങ്ങളെ പുരോഗതിയെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന മനുഷ്യന്റെ ജീവിതക്രമത്തിലും വ്യവഹാരയിടങ്ങളിലും വലിയ മാറ്റങ്ങൾക്ക് ശാസ്ത്രവും ടെക്‌നോളജിയും വഴിതുറക്കുമ്പോൾ പ്രവാചകസ്വരത്തിൽ ദാർശനികനും നോവലിസ്റ്റും നാടകകൃത്തുമായ അൽബേർ കമ്യൂ 1958-ൽ തന്റെ...
മധുരംവയ്പിനു ഞാനും ചെന്നപ്പോള്‍
കൈവിട്ടുപോകുന്ന മൂല്യങ്ങളെ തിരികെ പിടിക്കാനും സാമൂഹിക സാംസ്‌കാരിക മേഖലകളിലടക്കം സ്റ്റേറ്റിനെ തങ്ങൾ അധിവസിക്കുന്ന ഇടങ്ങളിൽ നവീകരിക്കുവാനും ലോകമെങ്ങുമുള്ള സാഹിത്യകാരന്മാർക്കും അവരുടെ രചനകൾകൾക്കും അനിഷേധ്യമായി കഴിഞ്ഞിട്ടുണ്ട്... അതിന്റെ ബാക്കിപത്രങ്ങളാണ് വിശ്വസാഹിത്യകാരന്മാരുടെ ജനനം.
വർത്തമാന മലയാള...
ഷെവലിയർ ഹൗസിലൊരു പർദ്ദയിൽ ഞാനും...
ഷെവലിയർ ഹൗസിലെ കൊറോണ രാത്രി എന്ന ഈ നോവൽ സാബു ശങ്കർ എഴുതുമ്പോൾ കൊറോണയുടെ ആരംഭമായിരുന്നു. വാക്‌സിൻ പരീക്ഷണ ഘട്ടത്തിലായിരുന്നു.
സാബുവിന്റെ ഈ നോവൽ അനേകം ചരിത്ര വസ്തുതകളിലൂടെ കടന്നു പോകുന്നു. 'മുസിരിസ് ' മുതൽ 'കൊറോണ' വരെ എത്തിനിൽക്കുന്ന നീണ്ടയാത്ര. അതോടൊപ്പം ലോകസമ്പദ് വ്യവസ്ഥയുടെ തകർച്ചകളും...
ആമുഖം
മലയാളത്തെ നെഞ്ചിലേറ്റുന്നവരാണ് അമേരിക്കൻ മലയാളികൾ. ലോകമാകെ ദുരന്തം പടർത്തിയ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ആസ്പദമാക്കി ഒരുപക്ഷേ ലോകത്ത് ആദ്യമായി എഴുതപ്പെട്ട നോവലാണ് ഷെവലിയർ ഹൗസിലെ കൊറോണ രാത്രി. വിശാലമായ കാൻവാസ് എങ്കിലും സംഭവങ്ങളെ കൊച്ചിയിലെ ഒരു കല്യാണവീടിനുള്ളിലെ സ്ത്രീകളിലേക്ക് ഒതുക്കിയെടുത്ത വൈദഗ്ധ്യം ശ്രദ്ധേയം. പ്രപഞ്ചത്തെ ഒരു...
മുഖമൊഴി
കാനഡയിലെ മലയാളികൾക്ക് പുതിയ സാഹിത്യസൃഷ്ടികൾ പരിചയപ്പെടുത്തുകവഴി മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുക കൂടി ചെയ്യുകയാണ് ഈ സംരംഭം. 2020 ഒക്ടോബറിലാണ് ഷെവലിയർ ഹൗസിലെ കൊറോണ രാത്രി എന്ന ഈ നോവൽ ഓൺലൈൻ ഇബുക്ക് പ്രസിദ്ധീകരണത്തിനായി മലയാള മനോരമയിൽ എത്തുന്നത്. നോവലിന്റെ ആദ്യത്തെ പേര് കൊറോണ കാലത്തെ കല്യാണം എന്നായിരുന്നു. 2021 മാർച്ചിൽ മനോരമ ഇബുക്ക്...
Category | Books/ Malayalam/ Novel |
Model | Paperback |
From | Sunday Circle Publishers |
Seller | Sabu Sankar |
Author | Sabu Sankar |
Language | Malayalam |
Store code | A1 |
No. of Pages | 260 |
Edition | 1st Edition. 2021 |
ISBN | Romansons Print House, Trivandrum |
ISBN | 978-81-906379-9-2 |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software