ആമുഖം
മലയാളത്തെ നെഞ്ചിലേറ്റുന്നവരാണ് അമേരിക്കൻ മലയാളികൾ. ലോകമാകെ ദുരന്തം പടർത്തിയ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ആസ്പദമാക്കി ഒരുപക്ഷേ ലോകത്ത് ആദ്യമായി എഴുതപ്പെട്ട നോവലാണ് ഷെവലിയർ ഹൗസിലെ കൊറോണ രാത്രി. വിശാലമായ കാൻവാസ് എങ്കിലും സംഭവങ്ങളെ കൊച്ചിയിലെ ഒരു കല്യാണവീടിനുള്ളിലെ സ്ത്രീകളിലേക്ക് ഒതുക്കിയെടുത്ത വൈദഗ്ധ്യം ശ്രദ്ധേയം. പ്രപഞ്ചത്തെ ഒരു മഞ്ഞുതുള്ളിയിൽ പ്രതിഫലിപ്പിക്കുന്നത് പോലെ. ഈ സാഹിത്യ സൃഷ്ടി വായനക്കാരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യും. നോവലിസ്റ്റ് സാബു ശങ്കർ, രചനയുടെ സുഗന്ധം - വായനയുടെ ആനന്ദം എന്ന പേരിൽ അവതാരിക എഴുതിയ ബഹുമാന്യ ഡോ. ജോർജ്ജ് ഓണക്കൂർ, അവലോകനം എഴുതിയ സാഹിത്യ വിമർശകൻ എം. കെ. ഹരികുമാർ, സാഹിത്യ നിരൂപകൻ റഷീദ് പാനൂർ, മനോരമ ബുക്സിലെ എഡിറ്റോറിയല്‍ ബോര്‍ഡ്, ടൈപ്പ്സെറ്റിങ് നിർവഹിച്ച സുമന്‍ഗ്രാഫിക്സ്, ചിത്രങ്ങൾ വരച്ച ശ്രീഹരി എന്നിവർക്ക് ആശംസകൾ! അമേരിക്കൻ മലയാളികൾ ഈ പുതിയ മലയാള നോവലിനെ വരവേൽക്കട്ടെ!
__Er. സൈമൺ വളാച്ചേരില്‍
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software