ലെമൂറിയ 2
Books | Malayalam | Novel
PeerBey Books | Ebook
E-BOOK
തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ-2. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും…അവിടെ ബ്രിട്ടീഷ് നാവികര്‍ ലൈറ്റ് ഹൗസ് നിർമ്മിച്ചു. ആ ദ്വീപിന് പേരിട്ടു... ലെമൂറിയ 2.ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍… ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം...
അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു…ടൂറിസം വളർന്നു.
അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയായിലും പ്രതിഫലിക്കുന്നത്…
കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗറിന്റേതായിരുന്നു ലെമൂറിയ… രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ ദ്വീപ് വാങ്ങുന്നു. അവിടെ റീജന്റ് മഹാറാണി ഒരു കൊട്ടാരം നിര്‍മ്മിച്ചു.
ഗീവര്‍ഗീസ് മീനാമ്മയെ വിവാഹം കഴിക്കുന്നു. മക്കള്‍ റൂത്ത്, സോളമന്‍. ഗീവര്‍ഗീസ് സ്വാതന്ത്ര്യ സമര സേനാനിയായി. വിവിധ മത ജാതികളുടേതായ ലെമൂറിയായിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍… രണ്ടാം ലോക മഹായുദ്ധം… ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയായിലും ലഹള… കൂട്ടക്കൊല… മറ്റു കുടുംബങ്ങളോടൊപ്പം ഗീവര്‍ഗീസും കുടുംബവും വടക്കന്‍ ലെമൂറിയായിലേക്ക് പലായനം ചെയ്യുന്നു… ലെമൂറിയായിലെ ജനാധിപത്യത്തിലെ മതജാതി വോട്ട് ബാങ്ക് രാഷ്ട്രീയം…
ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും വര്‍ദ്ധിച്ചു …മനുഷ്യത്വവും സാഹോദര്യവും ഇല്ലാതാവുന്നു. മനുഷ്യന്‍ വിഭജിക്കപ്പെടുന്നു. ന്യൂനപക്ഷം പേര്‍ ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു…
2000ല്‍ ഗീവര്‍ഗീസിനെ തേടി ഒരു ബ്രിട്ടീഷ് ടിവി അവതാരകയെത്തി. ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്ത് ചിത്ര ജോസഫ് എന്ന യുവസുന്ദരി ലെമൂറിയായുടെ ചരിത്രകഥ രേഖപ്പെടുത്താനുള്ള യത്‌നത്തിലാണ്…
ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു… കടലിൽ അപ്രതീക്ഷിത സംഭവങ്ങള്‍…
About the author | |
Sabu Sankar Books of Sabu Sankar listed here |
Category | Books/ Malayalam/ Novel |
Model | Ebook |
From | PeerBey Books |
Seller | Sabu Sankar |
Author | Sabu Sankar |
No. of Pages | According to device |
Edition | September, 2021 |
Manesh Babu K, Adimali, Kerala
Q : Manesh Babu K, Adimali, Kerala
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software