മധുരംവയ്പിനു ഞാനും ചെന്നപ്പോള്‍
കൈവിട്ടുപോകുന്ന മൂല്യങ്ങളെ തിരികെ പിടിക്കാനും സാമൂഹിക സാംസ്‌കാരിക മേഖലകളിലടക്കം സ്റ്റേറ്റിനെ തങ്ങൾ അധിവസിക്കുന്ന ഇടങ്ങളിൽ നവീകരിക്കുവാനും ലോകമെങ്ങുമുള്ള സാഹിത്യകാരന്മാർക്കും അവരുടെ രചനകൾകൾക്കും അനിഷേധ്യമായി കഴിഞ്ഞിട്ടുണ്ട്... അതിന്റെ ബാക്കിപത്രങ്ങളാണ് വിശ്വസാഹിത്യകാരന്മാരുടെ ജനനം.
വർത്തമാന മലയാള സാഹിത്യരചയിതാക്കളുടെ പട്ടികയിൽ വേറിട്ട രചനാ പാടവത്തിലൂടെ ഇടംനേടിയ ഡോ. പ്രൊഫ.സാബു ശങ്കറിന്റെ ‘ഷെവലിയാർ ഹൗസിലെ കൊറോണ രാത്രി’ എന്ന ഈ നോവൽ, അനുവാചകനെ മസ്‌തിഷ്ക പ്രക്ഷാളനം നടത്തി, കൊറോണക്ക് ശേഷം താൻ ജീവിച്ചിരുന്നാൽ മനസിനെ മാലിന്യമുക്തമാക്കി അതിലേറെ നൈർമ്മല്യം കൈവരിച്ച പ്രകൃതിയോടൊപ്പം ഏകഭാവത്തിൽ ചരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരുപാധിയായി മാറിയേക്കാം എന്നാണ് എന്റെ മതം..
വെറും മൂന്നുമണിക്കൂറിനുള്ളിൽ നടക്കാൻ സാധ്യതയുണ്ടെന്നു രചയിതാവ് കണ്ടെത്തിയ സങ്കേതത്തെ ഇരുന്നൂറിലധികം ഏടുകളിലൂടെ ഒരു മനോഹര ചലച്ചിത്രകാവ്യം പോലെ കോറിയിടുമ്പോൾ അനുവാചകന്റെ പരശതം ചോദ്യങ്ങൾക്കുള്ള മറുപടികളുടെ കാര്യത്തിലും അവനെ അറിയാതെ അടിച്ചേൽപ്പിക്കുന്ന തത്വചിന്താപരമായ ജീവിതമൂല്യങ്ങളുടെ കാര്യത്തിലും ഇടപെട്ട് ഒടുവിൽ അദ്വൈതത്തിലേക്കും നയിക്കുമ്പോൾ, സാംസ്‌കാരിക മൂല്യച്യുതികൾക്കെതിരെയും അപ്രതീക്ഷിത ലോക നാശങ്ങൾക്കെതിരെയും ഗ്രന്ഥകാരൻ നടത്തിയ അക്ഷരാശ്വമേധത്തിന്റെ വിജയപര്യവസാനത്തെയാണ് ഈ നോവൽ ദ്യോതിപ്പിക്കുന്നത് .
ലോകസമാധാനത്തിനും വരുംതലമുറയ്ക്കുമായി ലോകപച്ചപ്പ് നീക്കിവെച്ച്, മനുഷ്യാവകാശങ്ങളെ ഉയർത്തി പിടിച്ച്, ശബ്ദമില്ലാത്തവരുടെ ശബ്ദമായൊരു മാധ്യമം എന്ന നിലയിൽ,ലോകാ സമസ്താ സുഖിനോ ഭവന്തു എന്നചിന്തയിൽ നിലകൊള്ളുന്ന ഉത്തരാധുനിക നവോത്ഥാന മാധ്യമമായ മലനാട് ടിവി ഇന്ത്യയുടെയും ഗോവ മലയാളി ദിനപത്രത്തിന്റെയും എഡിറ്റോറിയൽ പ്രതിനിധി എന്നനിലയിൽ വർത്തിക്കുന്ന ഗ്രന്ഥകർത്താവിന് ലോകമൂല്യങ്ങൾ നിറഞ്ഞ ധാരാളം സൃഷ്ടികൾ ഇനിയും രചിക്കാൻ സാധിക്കട്ടെ...!
__ആർ. ജയേഷ്
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software