Jacintha Morris (1 Books listed here)Thiruvananthapuram | |
കൊല്ലം ശക്തികുളങ്ങര കാവ് വീട്ടിൽ ആൻറണി മോറിസിന്റെയും ഡോറോത്തിയുടെയും ആറാമത്തെ മകളാണ്. പ്രാഥമിക വിദ്യാഭ്യാസം ബംഗളൂരുവിലും തുടർവിദ്യാഭ്യാസം കേരളത്തിലും ആയിരുന്നു. ബികോം ബിരുദധാരി മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും രചനാപാടവം. കവിത കഥ നോവൽ എന്നീ മേഖലകളിലായി 13 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില എഴുത്തുകാരുടെ കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. ഗായിക അഭിനേത്രി നർത്തകി ജൈവകർഷക ജീവകാരുണ്യ പ്രവർത്തക തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ സമൂഹത്തിന് നൽകി. നിരവധി സാഹിത്യ സംഗീത കൂട്ടായ്മകളുടെ ഭാരവാഹിയാണ്. തിരുവനന്തപുരത്ത് അക്കൗണ്ടൻറ് ജനറൽ ഓഫീസിൽ സീനിയർ അക്കൗണ്ടൻറ് ആയി സേവനം അനുഷ്ഠിക്കുന്നു. സാഹിത്യരംഗത്തെ മികവിന് 36 അവാർഡുകൾ നേടി. 2018ൽ പ്രസിദ്ധീകരിച്ച 'നീതി തേടി ഒരു പ്രവാസി' എന്ന നോവലിന് 2019ലെ വിശ്വ വിജയ് ഇൻറർനാഷണൽ അവാർഡ് മലേഷ്യയിൽ നിന്നും സ്വീകരിച്ചു. 2018 ലെ ഹൃദയകുമാരി അവാർഡ് ഫോർ ഇംഗ്ലീഷ് ലിറ്ററേച്ചർ, ഷേക്സ്പിയർ അവാർഡ് ഫോർ ഇംഗ്ലീഷ് ലിറ്ററേച്ചർ, 2017ലെ മലയാള പുരസ്കാരം, സക്സസ് കേരള സാഹിത്യശ്രീ പുരസ്കാരം, നവോത്ഥാന സംസ്കൃതി ക്രിട്ടിക്സ് അവാർഡ്, ലീഡർ കെ കരുണാകരൻ ഫൗണ്ടേഷൻ അവാർഡ്, വനിതാരത്നം സാഹിത്യപുരസ്കാരം, 2016ലെ മീഡിയ സിറ്റി സാഹിത്യരത്ന അവാർഡ്, മകരം അവാർഡ്, ഗ്ലോബൽ പ്രവാസി ലിറ്റററി അവാർഡ് മുംബൈ, രാജീവ് ഗാന്ധി മെമ്മോറിയൽ സാഹിത്യരത്ന അവാർഡ്, 2015ലെ മഹാകവി ഉള്ളൂർ അവാർഡ്, തിരുവുള്ളൂർ അവാർഡ്, മികച്ച ഇംഗ്ലീഷ് കവയത്രിക്കുള്ള ഗീതാഞ്ജലി അവാർഡ്, 2014 വിശ്വകർമ്മ അവാർഡ്, കവിതാരത്നം അവാർഡ്, 2011ൽ തിരുവനന്തപുരം ദേവരാജൻ ഫൗണ്ടേഷൻ അവാർഡ് അങ്ങിനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. | |
Books of Jacintha Morris listed here |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software