![]() |
കലയ്ക്ക് വേണ്ടി ജീവിച്ച ഒരു മനുഷ്യന്‍ സ്വന്തം ചെവി മുറിച്ച് ഭ്രാന്ത് ആഘോഷിച്ചുവെന്നാണ് ചര്‍ച്ച. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനൊരു കാറ്റഗറിയും വിഷയവുമാണ് വാന്‍ഗോഗ്. എങ്കിലും, ഞാന്‍ പുതിയൊരു വാന്‍ഗോഗിനെ അന്വേഷിക്കുകയാണ്. വാന്‍ഗോഗല്ല ചെവി മുറിച്ചത് എന്ന് ഈ നോവല്‍ വായിച്ചാല്‍ വ്യക്തമാവും. അതിനു ഇടവരുത്തിയ സാഹചര്യം ഒരു നോവലിസ്റ്റിന്റെ ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ചും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലും യുക്തിയുടെ പിന്‍ബലം മറയാക്കിയും ഇവിടെ അവതരിപ്പിക്കുകയാണ്. |
![]() |