Please confirm cookies are enabled !


Go Back

K.P Appan (1 Books listed here)


മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008). വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. 1936 ഓഗസ്റ്റ് 25-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ പത്മനാഭൻ-കാർത്ത്യായനി ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ആലുവ യു.സി. കോളേജ്, എസ്.എൻ. കോളേജ്, ചേർത്തല , കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1971 നവംബർ 28-നായിരുന്നു വിവാഹം. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ സ്മാരക കോളേജിൽ അദ്ധ്യാപികയായിരുന്ന ഓമനയാണ്‌ ഭാര്യ. രജിത്ത്‌, ശ്രീജിത്ത്‌ എന്നിവർ മക്കളാണ്‌.

അപ്പൻ മറ്റുള്ളവരുടെ വിശ്വാസചര്യകളിൽ ഇടപെട്ടിരുന്നില്ലെങ്കിലും സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിൽ ആസ്തികനായിരുന്നില്ല.എങ്കിലും തന്റെ സ്വകാര്യവായനാമുറിയിൽ ശ്രീ നാരായണഗുരുവിന്റെ ചിത്രത്തിനു് പ്രത്യേക സ്ഥാനം നൽകിയ അദ്ദേഹം ഗുരുവിന്റെ തത്ത്വങ്ങളോടും ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു. വിമർശനത്തിലെ വിരുദ്ധനിലപാടുകമൂലം ആദ്യകാലത്തു് വൈരികളെപ്പോലെ അന്യോന്യം എതിർത്തിരുന്ന അപ്പനും സുകുമാർ അഴീക്കോടും പിന്നീട് ആത്മസുഹൃത്തുക്കളായി മാറി.

അർബ്ബുദരോഗത്തെത്തുടർന്ന് 2008 ഡിസംബർ 15-ന് കായംകുളത്ത് അന്തരിച്ചു.

Books of K.P Appan listed here

20%
Off
img 3rd Edition
Thanichirikkumbol...
Paperback | Autobiography
K.P Appan
₹ 135₹ 108. Out of Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters