താർകോവ്സ്കിയുടെ സ്റ്റോക്കർ - ഒരു ദൃശ്യസാഹിത്യ ആവിഷ്കാരം
Books | Malayalam | Film study
PeerBey Books | Ebook
E-BOOK
സത്യജിത് റായിയുടെ 'പഥേർ പാഞ്‌ജലി', ജി. അരവിന്ദന്റെ 'വാസ്തു ഹാര' എന്നീ സിനിമകളുടെ തിരക്കഥാ പുനരാവിഷ്ക്കാരത്തിന് ശേഷം സാബു ശങ്കർ രചിച്ച ദൃശ്യസാഹിത്യമാണിത്. തിരക്കഥ ഇല്ലാത്ത മേൽപ്പറഞ്ഞ സിനിമകൾക്ക് തിരക്കഥ പുന:സൃഷ്ടിച്ചത് പോലെ, ആധുനിക സിനിമയുടെ ദൃശ്യവ്യാകരണത്തിന് പുതിയ ശൈലി നൽകിയ വിശ്വചലച്ചിത്രകാരൻ ആന്ദ്രേ താർകോവ്സ്കിയുടെ 'സ്റ്റോക്കർ' എന്ന സിനിമയ്ക്കും ദൃശ്യങ്ങൾ ഉൾക്കൊണ്ട് മലയാള ഭാഷ്യം സമ്മാനിച്ചിരിക്കുന്നു. വാക്കുകളുടെ പരിമിതിക്കപ്പുറം ഫിലിം സെൻസിന് പ്രാധാന്യം കൊടുത്തിരിക്കുന്നു. തത്വശാസ്ത്ര - മനഃശാസ്ത്ര - ദൈവശാസ്ത്ര കൈവഴികൾ ഒന്നുചേർന്ന് ഒരു ധാരയിലൂടെ ഇടഞ്ഞും ഇണങ്ങിയും പിണഞ്ഞും മുന്നോട്ടു പോകുന്ന അപൂർവ്വ അനുഭവലോകം. വായനയ്‌ക്കൊപ്പം കാഴ്ചയും അർത്ഥവും ഒരേസമയം എളുപ്പത്തിൽ സംവദിക്കുന്നു. മലയാള ചലച്ചിത്രാസ്വാദനത്തിന്റെ, പരമ്പരാഗത ശീലത്തിന്റെ പരിമിതി വിട്ട്, യഥാർത്ഥ സിനിമാ സംസ്കാരത്തെ പരിചയപ്പെടുത്തുവാൻ ഈ ദൃശ്യസാഹിത്യം ഉപകരിക്കും.
About the author | |
Sabu Sankar Books of Sabu Sankar listed here |
Category | Books/ Malayalam/ Film study |
Model | Ebook |
From | PeerBey Books |
Seller | Sabu Sankar |
Author | Sabu Sankar |
Language | Malayalam |
Store code | |
Remark |
No. of Pages | |
Edition | 1st Edition 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software