മലബാറും ബ്രിട്ടീഷ് അധിനിവേശവും
Books | Malayalam | History
DC Books | Paperback
മലബാറിലെ ബ്രിട്ടീഷ് അധിനിവേശവും അതിനെതിരേയുള്ള 1921-ലെ ചെറുത്തുനില്പ് സമരത്തി (മലബാർ സമരം) ന്റെ നൂറ് വർഷത്തിന് ശേഷവും അധിനിവേശ മലബാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഗ്രന്ഥങ്ങളിലെയും പ്രതിപാദ്യവിഷയങ്ങൾ ഏറക്കുറെ സമരത്തെക്കുറിച്ചുതന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള പല കൃതികളിലും പലപ്പോഴും ശാസ്ത്രീയ ചരിത്രരചനയുടെ രീതിപദ്ധതികളൊന്നും അവലംബിക്കപ്പെട്ടിട്ടില്ല എന്നും കാണാവുന്നതാണ്. അതിലുപരി, മലബാർ സമരത്തിനുമപ്പുറത്ത്, ബ്രിട്ടീഷ് അധിനിവേശ മലബാറിന്റെ സമൂഹം, സമ്പത്ത്, അധികാരം തുടങ്ങിയ വിഭിന്ന മേഖലകളെ സ്പർശിച്ചുകൊണ്ടുള്ള സൂക്ഷ്മപഠനങ്ങൾ ഏറെയൊന്നും നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനർത്ഥം ഈ ഗ്രന്ഥം മലബാർ സമരത്തെ ചെറുതായി കാണാൻ ശ്രമിക്കുന്നു എന്നല്ല; അതിലുപരി ബ്രിട്ടീഷ് അധിനിവേശം മലബാറിൽ നടത്തിയ വിഭവ സർവേകൾ, വൈവിധ്യമാർന്ന പ്രകൃതിവിഭവ ചൂഷണങ്ങൾ, പാശ്ചാത്യ സംസ്‌കാരത്തിലധിഷ്ഠിതമായ വൈദ്യം, വിദ്യാഭ്യാസം, ഗതാഗതം, നാണ്യവിള തോട്ടങ്ങളുടെ ആവിർഭാവം തുടങ്ങിയ വിഷയങ്ങൾ ഈ പഠനത്തിലൂടെ അന്വേഷിക്കുന്നു.
About the author | |
Dr. Satheesh Palanki Books of Dr. Satheesh Palanki listed here | |
Shameerali Mankada Books of Shameerali Mankada listed here |
Category | Books/ Malayalam/ History |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Dr. Satheesh Palanki, Shameerali Mankada |
Language | Malayalam |
Store code | A4 |
Remark |
No. of Pages | 240 |
Edition | 1st Edition |
ISBN |
Shameerali, Malappuram, Kerala
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software